ഡോം ഖത്തറിന്റെ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മ ഡയസ്‌പോറ ഓഫ് മലപ്പുറം വക്രയിലെ അലിവിയ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ‘ഞാന്‍ രോഗത്തിന് അടിമയോ’ ഡിപ്രഷനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന് വൈകുന്നേരം 7.30നു വക്രയിലെ അലീവിയ മെഡിക്കല്‍ സെന്ററില്‍ നടക്കും. പ്രശസ്ത മനോരോഗ വിദഗ്ധ ഡോക്ടര്‍ റ്റിഷ റേച്ചല്‍ ജേക്കബ് സെമിനാറിന് നേതൃത്വം നല്‍കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെ സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ടി 66777825, 77616592, 33065549 എന്നീ നമ്പറുകളിലോ [email protected] എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മഷ്ഹൂദ് വി.സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് എന്നിവര്‍ അറിയിച്ചു.