Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ജാസിം അബ്ദുല്‍ അസീസ് അല്‍-ജാസിം എഎഫ്സി ഏഷ്യന്‍ കപ്പ് 2023 മാനേജിംഗ് ഡയറക്ടര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് 2023 മാനേജിംഗ് ഡയറക്ടറായി ജാസിം അബ്ദുല്‍ അസീസ് അല്‍-ജാസിമിനെ നിശ്ചയിച്ച് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി (എല്‍ഒസി) 2023 ലെ പ്രമേയം നമ്പര്‍ (1) പുറത്തിറക്കി. ഖത്തറില്‍ എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലെ സുപ്രധാന ചുവടുവെപ്പാണ് ഈ തീരുമാനം.

2023 എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മുമ്പ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനെ തിരഞ്ഞെടുത്തിരുന്നു.

1988, 2011 പതിപ്പുകള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

Related Articles

Back to top button