ഒ എം. കരുവാരക്കുണ്ടിന് ഖത്തറിലെ സ്‌നേഹതീരം കൂട്ടായ്മയുടെ സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഒ എം. കരുവാരക്കുണ്ടിന് ഖത്തറിലെ സ്‌നേഹതീരം കൂട്ടായ്മയുടെ സ്വീകരണം നല്‍കി. ബിന്‍ ഉംറാനിലെ ഗാര്‍ഡന്‍ വില്ലേജ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ സ്‌നേഹതീരം കുടുംബങ്ങള്‍ അദ്ദേഹത്തിന് സ്‌നേഹ പുരസ്‌കാരം നല്‍കി ആദരിച്ചു.
സ്‌നേഹതീരം പ്രസിഡന്റ് മുസ്ഥഫ എം വി അധ്യക്ഷനായ ചടങ്ങില്‍ ഖത്തര്‍ കേരള മാപ്പിള കലാ അക്കാദമി ഭാരവാഹികളായ മുഹ്സിന്‍ തളിക്കുളം, ഷെഫീര്‍ വാടാനപ്പിള്ളി തുടങ്ങിയവരും, സ്‌നേഹതീരം വൈസ് പ്രസിഡന്റ് അലി കളത്തിങ്കല്‍ അംഗങ്ങളായ മസൂര്‍ അലി, കെ.ടി.കെ മുഹമ്മദ്, പി എ തലായി, വനിതാ വിഭാഗം സെക്രട്ടറി റസീന സെലീം തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു.
നിസാര്‍ കണ്ണൂര്‍, കെ ജി റെഷീദ്, ഷിയാസ് അന്‍വര്‍, അലി കളത്തിങ്കല്‍, ഹിബ ബദറുദ്ദീന്‍, ഷെബീബ തലായി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.
സ്‌നേഹതീരം ജനറല്‍ സെക്രട്ടറി സെലിം ബി.ടി.കെ സ്വാഗതവും ഫൈനാന്‍സ് സെക്രട്ടറി ഷമീം മുഹമ്മദ് നന്ദിയും പറഞ്ഞു.