Breaking NewsUncategorized
റമദാനില്‍ പൗരന്മാരുടെ അടിസ്ഥാന സാധനങ്ങളുടെ പ്രതിമാസ റേഷന്‍ ഇരട്ടിയാക്കി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: റമദാനില്‍ പൗരന്മാരുടെ അടിസ്ഥാന സാധനങ്ങളുടെ പ്രതിമാസ റേഷന്‍ ഇരട്ടിയാക്കി മന്ത്രാലയം.
അനുഗ്രഹീതമായ റമദാന് മാസത്തില്‍ പൗരന്മാര്ക്ക് ചില പ്രതിമാസ റേഷന്‍ അടിസ്ഥാന സാധനങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭം മാര്‍ച്ച് 14 ന് ആരംഭിച്ചതായി വാണിജ്യ വ്യവസായ ന്ത്രാലയം പ്രഖ്യാപിച്ചു.
ഇന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ അരി, പഞ്ചസാര, എണ്ണ, ബാഷ്പീകരിച്ച പാല് എന്നിവയുടെ വിഹിതം മന്ത്രാലയം ഇരട്ടിയാക്കും. പുണ്യമാസത്തില്‍ ഭക്ഷ്യ ഉല്പന്നങ്ങള്ക്കുള്ള ചെലവുകള്‍ കൂടുന്നത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ തീരുമാനം