
റമദാനിന് ശേഷം ആംബുലേറ്ററി കെയര്‍ സെന്ററില്‍ സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റമദാനിന് ശേഷം ആംബുലേറ്ററി കെയര്‍ സെന്ററില്‍ സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കും
ഒഫ്താല്‍മോളജി, ചെവി, മൂക്ക്, തൊണ്ട (ഇഎന്‍ടി), യൂറോളജി, ഓഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കുക. അപ്പോയന്റുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും ആവശ്യമുള്ള സമയത്ത് വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും ഇത് സഹായകമാകും.
രോഗികള്‍ക്ക് ശരിയായ സമയത്ത് ശരിയായ പരിചരണം ലഭ്യമാക്കുന്നതിനുള്ള എച്ച്എംസിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പുതിയ നടപടികളെന്ന് പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റ് സെന്റര്‍ ഫോര്‍ ക്വാളിറ്റി ഡെപ്യൂട്ടി ചീഫും ് ഹമദ് ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസര്‍ അല്‍ നഈമി പറഞ്ഞു.
രോഗികള്‍ക്ക് 16060 നസ്്മഅക എന്ന ഹെല്‍പ് ലൈനിലേക്ക് വിളിക്കാം, തുടര്‍ന്ന് എച്ച്എംസി സൗകര്യങ്ങളില്‍ അവരുടെ വരാനിരിക്കുന്ന അപ്പോയിന്റ്‌മെന്റുകള്‍ മാനേജ് ചെയ്യാന്‍ അപ്പോയിന്റ്‌മെന്റ് ഹോട്ട്ലൈന്‍ സേവനം തിരഞ്ഞെടുക്കാം. 16060 എന്ന നമ്പറില്‍ നസ്്മഅക എന്ന കസ്റ്റമര്‍ സര്‍വീസ് ഹെല്‍പ്പ് ലൈന്‍ 24/7 ലഭ്യമാണ്.