Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ദോഹ റമദാന്‍ മീറ്റ് ഏപ്രില്‍ 14ന്,സ്വാഗത സംഘം രൂപീകരിച്ചു

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന പത്താമത് ദോഹ റമദാന്‍ മീറ്റ് ഏപ്രില്‍ 14 വ്യഴാഴ്ച നടക്കും. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും സഹജീവികളുടെ നിലനില്‍പിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കാലത്ത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഹ്വാനമുയര്‍ത്തിക്കൊണ്ട് അല്‍ അറബി സ്പോര്‍ട്സ് ക്ലബില്‍ വൈകുന്നേരം 4.00ന് ആരംഭിക്കുന്ന പരിപാടി ഡി.ഐ.സി.ഐ.ഡി ചെയര്‍മാന്‍ ഡോ. ഇബ്റാഹിം ബിന്‍ സാലിഹ് അല്‍ നുഐമി ഉദ്ഘാടനം നിര്‍വഹിക്കും. സ്നേഹ സംവാദ വേദികളിലെ സാന്നിദ്ധ്യവും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യാതിഥിയായിരിക്കും. നാഷണല്‍ ഫെഡറേഷന്‍ ഓഫ് യൂത്ത് മൂവ്മെന്റ്സ് ഇന്ത്യ ചെയര്‍മാന്‍ സുഹൈബ് സി.ടി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

ഡി.ഐ.സി.ഐ.ഡി, ഖത്തര്‍ ചാരിറ്റി, സി.ഐ.സി ഖത്തര്‍ പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം യുവാക്കള്‍ പങ്കെടുക്കും. മനുഷ്യ മഹത്വത്തെയും ആശയ വൈവിധ്യങ്ങളെയും നിരാകരിക്കുന്ന വര്‍ഗീയ പ്രവണതകളെ, മാനവിക സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു മറികടക്കാന്‍ പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മതസമൂഹങ്ങളുടെ ആഘോഷ വേളകള്‍ പോലും സാമൂഹിക സൗഹാര്‍ദത്തിന് വിള്ളലുകള്‍ ഉണ്ടാക്കുന്ന കാലത്ത്, റമദാനും ഇഫ്താറും പഠിപ്പിക്കുന്ന പങ്കുവെക്കലുകളുടെയും സഹകരണത്തിന്റെയും പാഠങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് റമദാന്‍ മീറ്റിന്റെ ഉദ്ദേശ്യമെന്നും സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ സ്വാഗത സംഘം ചെയര്‍മാനും സെക്രട്ടറി ഹബീബ് റഹ്മാന്‍ ജനറല്‍ കണ്‍വീനറുമായിരിക്കും. അസിസ്റ്റന്റ് കണ്‍വീനറായി അഹ്മദ് അന്‍വറിനെയും പി.ആര്‍ ആന്‍ഡ് ഗസ്റ്റ് വകുപ്പിലേക്ക് കെ.എ അസ്ലമിനെയും തെരഞ്ഞെടുത്തു.

Related Articles

Back to top button