Breaking News
രണ്ടാമത് റമദാന് പുസ്തകമേള സമാപിച്ചു
ദോഹ. ഉം സലാലിലെ ദര്‍ബ് അല്‍ സായി ആസ്ഥാനത്ത് നടന്ന റമദാന് പുസ്തകമേളയുടെ രണ്ടാം പതിപ്പിന് തിരശ്ശീല വീണു.
സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പുസ്തകമേളയില്‍ ബാലസാഹിത്യത്തിലും പുസ്തകങ്ങളിലും വൈദഗ്ധ്യമുള്ള 18 പ്രസാധക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഖത്തറിനകത്തും പുറത്തുമുള്ള 79 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുത്തു.
പങ്കെടുത്ത സ്ഥാപനങ്ങളില്‍ ഖത്തറില്‍ നിന്നുള്ള 31 പ്രസിദ്ധീകരണ സ്ഥാപനങ്ങളും 14 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 48 പ്രസാധകരും ഉള്‍പ്പെടുന്നു: സൗദി അറേബ്യ, തുര്‍ക്കി, കുവൈറ്റ്, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ഇറാഖ്, സിറിയ, ലെബനന്, ടുണീഷ്യ, അള്‍ജീരിയ, കാനഡ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യം പുസ്തക മേളയെ സവിശേഷമാക്കി.