Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലുസൈല്‍ ഏരിയയിലെ അല്‍ കല്‍ദാരി മസ്ജിദ് ഉദ്ഘാടനം ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ. എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ മോസ്‌ക് ഡിപ്പാര്‍ട്ട്മെന്റ് ലുസൈല്‍ ഏരിയയിലെ അല്‍ കല്‍ദാരി മസ്ജിദ് ഉദ്ഘാടനം ചെയ്തു. 1932 ചതുരശ്ര മീറ്ററില്‍ പണിതിരിക്കുന്ന ഈ മസ്ജിദില്‍ 400 ഓളം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും.

ഖത്തറിലെ നഗര വളര്‍ച്ചയ്ക്കും ജനസംഖ്യാ വര്‍ധനയ്ക്കും അനുസൃതമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി പള്ളികള്‍ വികസിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ചട്ടക്കൂടിനുള്ളിലാണ് മുഹമ്മദ് അലി അബ്ദുല്ല കല്‍ദാരിയുടെ ദാനമായ മസ്ജിദിന്റെ ഉദ്ഘാടനം.

പുതിയ മസ്ജിദില്‍ 357 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പ്രധാന പ്രാര്‍ത്ഥനാ ഹാളും 55 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വനിതാ ഹാളും ഉണ്ട്.

Related Articles

Back to top button