Uncategorized
വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് സണ്‍കോസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് സണ്‍കോസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് വിജയമന്ത്രങ്ങളെന്നും ഈ സംരംഭവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ സന്തോഷമുണ്ടെന്നും ഗ്രന്ഥകാരന്റെ സഹോദരന്‍ ജൗഹറലി വടക്കാങ്ങരയില്‍ നിന്നും കോപ്പികള്‍ സ്വീകരിച്ച സണ്‍കോസ്റ്റ് ഇന്ത്യ പ്രവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മജീദ് പഞ്ചോല അഭിപ്രായപ്പെട്ടു
ആയുര്‍വേദിക് ചികില്‍സക്കാവശ്യമായ ഔഷധ ചെടികള്‍ നട്ടുവളര്‍ത്തി ശുദ്ധമായ ആയര്‍വേദ ഓയിലുകള്‍ വിപണനം ചെയ്യുന്നതില്‍ ശ്രദ്ധേയമായ സണ്‍കോസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൃഷി, നിര്‍മാണം, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ സജീവമാണ്.