Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അനക്‌സ് സില്‍ഫെസ്റ്റ 2023, കായിക മേള മെയ് 19ന്

ദോഹ. പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ അനക്‌സ് അതിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന കായിക മേള മെയ് 19ന് സമാപിക്കും. ആസ്പയര്‍ അക്കാദമി ഇന്‍ഡോര്‍ ഹാളില്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുന്ന മേളയില്‍ പുരുഷന്മാര്‍ക്ക് വോളിബോള്‍, വടംവലി എന്നീ ഇനങ്ങളും വനിതകള്‍ക്ക് ത്രോ ബോള്‍, വടംവലി എന്നിവയും കുട്ടികള്‍ക്ക് ഡാര്‍ട്ട്, ബോള്‍ ബാസ്‌ക്കറ്റിംഗ് എന്നീ മത്സരങ്ങളും ആണ് ഒരുക്കുന്നത്. ഖത്തറില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരോ വര്‍ക്ക് വിസയില്‍ ഉള്ളവരോ ആയിരിക്കണം ടീം അംഗങ്ങള്‍.

വോളിബോള്‍ ത്രോ ബോള്‍ എന്നിവ ഇന്റര്‍ എഞ്ചിനീയറിംഗ് അലുംനി തലത്തില്‍ ആണ് നടക്കുക. ഒരു ടീമില്‍ പരമാവധി മൂന്ന് അതിഥി കളിക്കാരെ (അവര്‍ ഇന്ത്യക്കാര്‍ ആയിരിക്കണം) ഉള്‍പ്പെടുത്താന്‍ അനുവാദമുണ്ട്. മറ്റു മത്സരങ്ങള്‍ ഓപ്പണ്‍ വിഭാഗത്തില്‍ ആണ്. കൂട്ടായ്മകളുടെ പേരില്‍ ടീം രജിസ്റ്റര്‍ ചെയ്യാം. വടംവലി മത്സര വിജയികള്‍ക്ക് പ്രൈസ് മണിയും മറ്റു മത്സരങ്ങളിലെ ജേതാക്കള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും. താല്പര്യമുള്ള ടീമുകള്‍ ജഹമ്യയൗററ്യ മൊബൈല്‍ ആപ്പ് വഴി മെയ് 15ന് രാത്രി 10 മണിക്ക് മുന്‍പ് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 33241102/55337852 എന്നീ നമ്പറുകളില്‍ ബന്ധപ്പടാം.

Related Articles

Back to top button