Uncategorized
പ്രമുഖ സംരംഭകനും എം.പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.പി.ഷാഫി ഹാജിക്ക് യു.ആര്‍എഫ്. റിക്കോര്‍ഡ്‌സ് ബുക്ക് സമ്മാനിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും എം.പി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.പി.ഷാഫി ഹാജിക്ക് യു.ആര്‍എഫ്. റിക്കോര്‍ഡ്‌സ് ബുക്ക് സമ്മാനിച്ചു . മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്‌സ് ബുക്ക് 2023 സമ്മാനിച്ചത്. എക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. പി.എ. ശുക്കൂര്‍ കിനാലൂര്‍, മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ.അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദുബൈയില്‍ നടന്ന യു.ആര്‍എഫ് പ്രഥമ ഗ്‌ളോബല്‍ അവാര്‍ഡ്‌സില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ഡോ.എം.പി.ഷാഫി ഹാജി സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സംരംഭകനാണ് .