Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദോഹ അന്താരാഷ്ട്ര പുസ്തകമേള ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചു

ദോഹ: ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) ‘വിത്ത് റീഡിംഗ് വി റൈസ്’ എന്ന മുദ്രാവാക്യവുമായി നടക്കുന്ന 32-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചു.
ഈ വര്‍ഷത്തെ എക്‌സിബിഷന്റെ വിശിഷ്ട അതിഥി രാജ്യമായ സൗദി അറേബ്യയുടെ പവലിയന്‍ ഉള്‍പ്പെടെ പല പ്രമുഖ പവലിയനുകളും അമീര്‍ പ്രത്യേകം സന്ദര്‍ശിച്ചു.
ദോഹ രാജ്യാന്തര പുസ്തകമേളയില്‍ സാംസ്‌കാരിക വൈവിധ്യത്തിനും സമൃദ്ധിക്കും സാക്ഷ്യം വഹിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്വീറ്റ് ചെയ്തു . ഖത്തറിലെയും മേഖലയിലെയും സാംസ്‌കാരിക പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിന് പ്രദര്‍ശനം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Related Articles

Back to top button