ഖത്തര്‍ കാന്‍സര്‍ പദ്ധതി 2023-2026 ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ‘എല്ലാവര്ക്കും മികവ്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഖത്തര്‍ കാന്‍സര്‍ പദ്ധതി 2023-2026 പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ഇറ്റ്കാന്‍ ക്ലിനിക്കല്‍ സിമുലേഷന്‍ ആന്‍ഡ് ഇന്നൊവേഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു. .
ചടങ്ങില്‍ ‘എല്ലാവര്ക്കും മികവിലേക്കുള്ള യാത്ര’ എന്ന ശീര്‍ഷകത്തിലുള്ള അവതരണവും ഖത്തറിന്റെ കാന്‍സര്‍ പ്ലാന്‍ 2023-2026 അധ്യായങ്ങളെക്കുറിച്ചുള്ള അവതരണവും നടന്നു. കൂടാതെ, രോഗികള്‍, വിദഗ്ധര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, മള്‍ട്ടി ഡിസിപ്ലിനറി ടീം എന്നിവയെക്കുറിച്ച് ഒരു വീഡിയോ അവതരിപ്പിച്ചു.
തുടര്‍ന്ന്, പ്രധാനമന്ത്രി ഇറ്റ്കാന്‍ ക്ലിനിക്കല്‍ സിമുലേഷന്‍ ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ സന്ദര്‍ശിച്ചു, അവിടെ കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായുള്ള വിവിധ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളെക്കുറിച്ചും ഹെല്‍ത്ത് കെയര്‍ സേവനങ്ങളിലെ ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യകളെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി
ശസ്ത്രക്രിയാ നൈപുണ്യ ലബോറട്ടറികള്‍, അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും അനുകരണങ്ങള്‍, ഹെല്‍ത്ത് കെയര്‍ സ്പെഷ്യലിസ്റ്റുകള്‍ക്കുള്ള മെഡിക്കല്‍ പരിശീലന പദ്ധതിയുമായി ബന്ധപ്പെട്ട വെര്‍ച്വല്‍ റിയാലിറ്റി ടെക്നിക്കുകള്‍ എന്നിവയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരിയും ആരോഗ്യമേഖലയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും അനുഗമിച്ചു.