ഖത്തര്‍ റെസിഡന്റ്സ് ഇന്ത്യ ഈദ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് , ടസ്‌കേര്‍ എഫ് സി ജേതാക്കള്‍
ദോഹ : ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ കുട്ടയ്മയായ ഖത്തര്‍ റസിഡന്റ് ഇന്ത്യ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ച ഈദ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടസ്‌കേര്‍ എഫ് സി ജേതാക്കളായി. കലാശ പോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ മരുഭൂമിയിലെ കാല്‍പന്ത് പ്രേമികള്‍ക്ക് മുന്നില്‍ ആവേശകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.
ദോഹ ക്യുര്‍ ഐ അറീന ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തു ഇരു ടീമുകളും ഗോള്‍ നേടാതെവന്നതിനെ തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ബ്ലൂ വേറിയോസ് നെ പരാജയപ്പെടുത്തിയാണ് ടസ്‌കേര്‍ എഫ് സി ജേതാക്കളായത്.
ചാമ്പ്യന്‍സ് ട്രോഫി പഴയ കാല ഫുട്‌ബോള്‍ പ്ലയെര്‍ മുഹമ്മദ് കാസിം വിതരണം ചെയ്തു .
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി അബ്ദുല്‍റഹിമാന്‍ എരിയാല്‍ നെയും മികച്ച പ്ലയെര്‍ മേക്കറായി ടസ്‌കേര്‍ എഫ് സി ക്യാപ്റ്റന്‍ സഈദ് കടവനെയും ,ഡിഫന്‍ഡറായി നെബീലിനെയും മികച്ച ഫോര്‍വേര്‍ഡ് പ്ലെയറായി ടിബിന്‍സ് എന്നിവരെയും തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനം കാഴ്ച വെച്ച കളിക്കാര്‍ക്കുള്ള ഉപഹാരം അല്‍ത്താഫ് , മഷൂദ് , ശനീബ് , ഷാന്‍ , ഷബീര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു