Breaking NewsUncategorized
ഖത്തറില്‍ മലയാളി ബാലിക നിര്യാതയായി

ദോഹ: ഖത്തറില്‍ മലയാളി ബാലിക നിര്യാതയായി. ഖത്തര്‍ ഐ സി എഫ് അസീസിയ സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെ മകള്‍ ഹുദ ഷൗഖിയ (9)യാണ് ഖത്തറിലെ അല്‍ സിദ്റ ഹോസ്പിറ്റലില്‍ നിര്യാതയായത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പുന്നാട് സ്വദേശിയാണ്. ഏതാനും നാളുകളായി അസുഖ ബാധിതയായി ചികില്‍സയിലായിരുന്നു.
മാതാവ്: റംഷീമ. സഹോദരങ്ങള്‍: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാടായ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പുന്നാടേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.