മികച്ച ഗുണമേന്മയുള്ള ഡ്രോണ്‍ ക്യാമറയുമായി ഖത്തര്‍ ഡ്രോണ്‍സ് ആന്റ് ടെക്നോളജി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : മികച്ച ഗുണനിലവാരത്തിലുള്ള ഡ്രോണ്‍ ക്യാമറകളുമായി ഖത്തര്‍ ഡ്രോണ്‍സ് ആന്റ് ടെക്നോളജി പതിമൂന്നാമത് മിലിപ്പോള്‍ ഖത്തര്‍ എക്സിബിഷനില്‍.
മിലിറ്ററി വിഭാഗങ്ങളിലേക്ക് ഡ്രോണ്‍ ക്യാമറകള്‍ നിര്‍മിച്ച് നല്കുന്ന സ്പാനിഷ് ഖത്തര്‍ സംയുക്ത സംരംഭമായ ഖത്തര്‍ ഡ്രോണ്‍സ് ആന്റ് ടെക്നോളജിയാണ് ഡ്രോണ്‍ ക്യാമറകള്‍ പ്രദര്‍ശനത്തിനെത്തിച്ചത്. മിലിറ്ററി വിഭാഗങ്ങളിലാണ് ഇത് ഉപയോഗിച്ചത് എന്നത് കൊണ്ടു തന്നെ മികച്ച ഗുണനിലവാരമുള്ള ഈ ക്യാമറകള്‍ കൊമേഷ്യല്‍ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.
ക്യാമറ ഉപയോഗത്തിന് പുറമേ ഫയര്‍ ഫൈറ്റിംഗ്, മറൈന്‍ ആവശ്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നു. സ്പൈനിലെ എയര്‍പോര്‍ട്ടുകള്‍ മുകളിലൂടെ പറക്കാനുള്ള അനുമതിയുള്ള സ്ഥാപനമാണ് ഖത്തര്‍ ഡ്രോണ്‍സ് ആന്റ് ടെക്നോളജി.
സാങ്കേതിക വിദ്യ സാധാരണ ജനങ്ങള്‍ അതിന്റെ മൂല്യം തിരിച്ചറിയുമ്പോള്‍ മാത്രമാണ് പ്രയോജനപ്പെടുന്നതെന്ന് കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് കൊദ്ര് അഭിപ്രായപ്പെട്ടു.