Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

തിരുവോണമാഘോഷിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹം

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹം തിരുവോണം സമുചിതമായി ആഘോഷിച്ചു. പല കമ്പനികളിലും ജീവനക്കാര്‍ ഓണ വസ്ത്രങ്ങളണിഞ്ഞാണ് ഡ്യൂട്ടിക്കെത്തിയത്. ഇന്ന് ജോലി ദിവസമായതിനാല്‍ മിക്കവരും റസ്‌റ്റോറന്റുകളുടെ ഓണ സദ്യകളെയാണ് ആശ്രയിച്ചത്. കൂട്ടുകാരും സഹപ്രവര്‍ത്തകരുമൊത്ത് ഓണ സദ്യ തന്നെയായിരുന്നു തിരുവോണത്തെ സവിശേഷമാക്കിയത്. ചില സ്ഥലങ്ങളിലെങ്കിലും സ്വദേശികളും ഓണ സദ്യയുണ്ണാനെത്തിയത് കൗതുകകരമായി.
ഖത്തറില്‍ ഇനി വരുന്ന ആഴ്ചകളിലൊക്കെ വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലുള്ള ഓണ സദ്യയും ആഘോഷപരിപാടികളും അരങ്ങേറും. തൊഴിലാളികളുടെ അവധിയും മറ്റു സൗകര്യങ്ങളും പരിഗണിച്ച് വെള്ളി, ശനി ദിവസങ്ങളിലാകും അധികം ഓണാഘോഷ പരിപാടികളും നടക്കുക.

Related Articles

Back to top button