Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ.ഖത്തറിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കെ.പി.എ.ക്യു സെപ്തംബര്‍ 29-നു വെള്ളിയാഴ്ച്ച ഒറിക്സ് സാത്തര്‍ ഹോട്ടലില്‍ വെച്ച് നടത്തിയ ഓണാഘോഷത്തില്‍ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ശ്രദ്ധേയമായി. അസോസിയേഷന്‍ പ്രസിഡന്റ് റഹീം അധ്യക്ഷത വഹിച്ച ഔപചാരിക ചടങ്ങില്‍ ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠന്‍, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം. സുധീര്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. ക്ഷേമനിധി അംഗത്വം എടുക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തില്‍ വിശദീകരിച്ചു.
ഗഫൂര്‍ കാലിക്കറ്റ് സംഘടനയുടെ നാള്‍വഴികള്‍ വിശദീകരിച്ചു . അഹമ്മദ് മൂടാടി, റസാഖ് റൊട്ടാന എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു . ജ:സെക്രട്ടറി ഭരത് ആനന്ദ് സ്വാഗതവും, ട്രഷറര്‍ സലാം വാണിമേല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button