പ്രവാസി എഴുത്തുകാരി റോഷിന്‍ഷാന്‍ കണ്ണൂരിന്റെ പ്രഥമ പുസ്തകമായ ‘കോന്തലയില്‍ കോര്‍ത്ത സ്നേഹ മധുര’ത്തിന്റെ കവര്‍ പ്രകാശനം ചെയ്തു
ദോഹ. പ്രവാസി എഴുത്തുകാരിയും അധ്യാപികയുമായ റോഷിന്‍ഷാന്‍ കണ്ണൂരിന്റെ പ്രഥമ പുസ്തകമായ ‘കോന്തലയില്‍ കോര്‍ത്ത സ്നേഹ മധുരം ‘എന്ന ബാല്യകാല സ്മരണകളുടെ സമാഹാരത്തിന്റെ കവര്‍ പ്രകാശനം ബലുശ്ശേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് ബലുശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ സുരേഷ്കുമാര്‍ നിര്‍വഹിച്ചു .സുധന് നന്മണ്ടയുടെ അധ്യക്ഷതയോടെ ആരംഭിച്ച പരിപാടിയില്‍ ഹംസ മേലടി ,അരവിന്ദാക്ഷന്,സിപി .ബാലന് മാസ്റ്റര്‍ ,രമേശ് മാസ്റ്റര്‍ .ലോഹിതാക്ഷന് മാസ്റ്റര്‍ ,ശ്രീലടീച്ചര്‍ ,ഏലിയാസ് മാസ്റ്റര്‍ ,ഗിരീഷ്കുമാര്‍ സി .കെ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ചു പ്രാകാശിതമാവുന്ന പുസ്തകം പുറത്തിറക്കുന്നത് കൈരളി പബ്ലിക്കേഷന്‍സ് ആണ് .
സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചര്‍ സ്വാഗതവും ആഷിക് റോഷന് നന്ദിയും പറഞ്ഞു. ബലുശ്ശേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിനിയായ റോഷിന് ഷാന്‍ കണ്ണൂര്‍ ഷാര്‍ജയിലെ ‘റോഷിന് എഡ്യൂക്കേഷന്‍ സെന്റര്‍ സ്ഥാപക കൂടിയാണ് .