Uncategorized

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഓണം ആഘോഷിച്ചു

ദോഹ. ഖത്തറിലെ പെരുമ്പാവൂര്‍ക്കാരുടെ കൂട്ടായ്മയായ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പെരുവോണം 2023 എന്ന പേരില്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു.

ഏഷ്യന്‍ ടൗണിലെ റിക്രിയേഷന്‍ ഹാളില്‍ നടന്ന പ്രോഗ്രാമില്‍ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ സ് സി പ്രസിഡന്റ് ഇ. പി. അബ്ദുല്‍ റഹ്‌മാന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ. വി. ബോബന്‍, ലോക കേരളസഭ അംഗം കെ. ആര്‍.ജയരാജ്, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഓണാഘോഷ കണ്‍വീനര്‍ ഷിജു കുര്യാക്കോസ്, സലീല്‍ സലാം, സുനില്‍ പെരുമ്പാവൂര്‍, സുനില ജബ്ബാര്‍ , പ്രസിഡണ്ട് സനൂപ് അമീര്‍ , ജനറല്‍ സെക്രട്ടറി രാജേഷ് എം.ജി, ട്രഷര്‍ നിഷാദ് സായ്ദ് ,പ്രോഗ്രാം കോഡിനേറ്റര്‍ സനന്ദ് രാജ് മറ്റ് എക്‌സിക്യൂട്ടീവ് മെംബേര്‍സ് എന്നിവരുടെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചെണ്ടമേളം,താലപ്പൊലിയോട് കൂടിയ ഘോഷയാത്ര, പുലികളി, വിഭവസമൃദ്ധമായ ഓണസദ്യ, പെരുമ്പാവൂര്‍ക്കാരായ കലാകാരന്മാരും, കലാകാരികളും, കൊച്ചുകുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവ ഓണാഘോഷപരിപാടികള്‍ക്ക് മികവേകി.

ചടങ്ങില്‍ ഖത്തറില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ പെരുമ്പാവൂര്‍ സ്വദേശികളെ മൊമെന്റോ നല്‍കി ആദരിച്ചു. പെരുമ്പാവൂര്‍ നിവാസികളുട പെരുമ വാനോളം ഉയര്‍ത്തിയ പ്രോഗ്രാം ആയിരുന്നു പെരുവോണം 2023.

Related Articles

Back to top button
error: Content is protected !!