Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇന്ത്യന്‍ എംബസിയുടെ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് നൂറ്റി മുപ്പതിലധികം പേര്‍ പ്രയോജനപ്പെടുത്തി

ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് അല്‍ ഖോറില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് നൂറ്റി മുപ്പതിലധികം പേര്‍ പ്രയോജനപ്പെടുത്തി. ദൂരദിക്കുകളിലുള്ളവര്‍ക്ക് ദോഹയില്‍വരാനും എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസമൊഴിവാക്കുന്നതിനായാണ് ഒഴിവ് ദിനങ്ങളില്‍ വ്യത്യസ്ത ഭാഗങ്ങളില്‍ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലുടനീളം ഇത്തരം പ്രത്യേക ക്യാമ്പുകള്‍ എംബസി സംഘടിപ്പിക്കുന്നത് തുടരുമെന്ന് എംബസി അറിയിച്ചു.

Related Articles

Back to top button