Breaking NewsUncategorized
ഖത്തറില്‍ റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് സ്ഥിരതയുള്ളത്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ റിയല്‍റ്റി വിപണിയില്‍ റെസിഡന്‍ഷ്യല്‍ മേഖല ”ഏറ്റവും സ്ഥിരത”യുള്ളതായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ച് വീട്ടുവാടകയിലുണ്ടായ ഉയര്‍ച്ച സാധാരണ നിലയിലെത്തിയിട്ടുണ്ട്. പലിശനിരക്കിലെ വര്‍ധനയും നിക്ഷേപകര്‍ക്കിടയില്‍ പൊതുവെയുള്ള വിശ്വാസത്തകര്‍ച്ചയും കാരണം കഴിഞ്ഞ വര്‍ഷം ഈ മേഖല നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും നിലവില്‍ സ്ഥിതിഗതികള്‍ ഭദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പലരും കുറഞ്ഞ നിരക്കില്‍ ഫര്‍ണിഷ് ചെംയ്ത അക്കമഡേഷനുകള്‍ നല്‍കാന്‍ തുടങ്ങിയത് റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. എല്ലാ ഏരിയകളിലും വാടക ചെറിയ തോതിലെങ്കിലുംകുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.