Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രവാസത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിട്ടവര്‍ക്ക് വാപ്‌സ ‘സ്‌നേഹാദരം’ സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാം വാര്‍ഷികവും പ്രവാസത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട അംഗങ്ങള്‍ക്കുള്ള സ്‌നേഹാദരവും ഓണാഘോഷവും സംഘടിപ്പിച്ചു. ഐസിസി അശോക ഹാളില്‍ വെച്ചു നടന്ന സംഗമം വാപ്‌സ പ്രസിഡന്റ് കെവി പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡന്റ് അജ മണികണ്ഠന്‍ ഉത്ഘാടനം നിര്‍വഹിച്ചു. നാടിന്റെ സ്പന്ദനങ്ങളില്‍ നിസ്തുലമായ സേവനങ്ങള്‍ നല്‍കി പതിറ്റാണ്ടുകളുടെ പ്രവാസം പിന്നിടുന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് സ്‌നേഹാദരമെന്ന് ഉല്‍ഘാടന ഭാഷണത്തില്‍ പങ്കുവച്ചു. ഐഎസ് സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാന്‍, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസി മാനേജിങ് കമ്മറ്റി അംഗങ്ങളായ അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി, എബ്രഹാം ജോസഫ്, ഐസിബിഎഫ് മാനേജിങ് കമ്മറ്റി അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ വിശിഷ്ഠ അതിഥികളായിരുന്നു. പ്രവാസത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിട്ട വാടാനപ്പള്ളി നിവാസികളായ 80 അംഗങ്ങള്‍ക്ക് ‘സ്‌നേഹാദരം’ ഉപഹാരം സമ്മാനിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.വാപ്‌സ സംഗമത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മുന്‍ ഖത്തര്‍ പ്രവാസിയും കലാ സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്കിടയില്‍ സുപരിചിതനുമായ പി.എം ഖാലിദിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ജനറല്‍ സെക്രട്ടറി ജലാല്‍ അയ്‌നിക്കല്‍ സ്വാഗതവും ട്രഷറര്‍ യൂനസ് ഹനീഫ നന്ദിയും പറഞ്ഞു. 600 ല്‍ പരം ആളുകള്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. അംഗങ്ങളും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 1000 നടുത്ത് അംഗങ്ങള്‍ വാപ്‌സയുടെ ഭാഗമായുണ്ട്. അംഗങ്ങളുടെ പ്രവാസത്തില്‍ കരുതലാവുക എന്നതോടൊപ്പം നാടിന്റെ നന്മയും ഐക്യവും സൗഹൃദവും ഒരുമിച്ച് നില്‍ക്കുക എന്നതുമാണ് വാപ്‌സ ലക്ഷ്യമാക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button