ഖത്തറിലെ പേള്‍ ഐലന്റിലേക്ക് സന്ദര്‍ശക പ്രവാഹം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രഥമ കൃത്രിമ ദ്വീപായ പേള്‍ ഐലന്റിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു. ഒക്ടോബര്‍ മാസത്തില്‍, പേള്‍ ഐലന്‍ഡില്‍ ഏകദേശം 1.76 ദശലക്ഷം വാഹനങ്ങളുടെ എന്‍ട്രി രേഖപ്പെടുത്തിയതായി ദി പേള്‍ ആന്‍ഡ് ഗെവാന്‍ ദ്വീപുകളുടെ മാസ്റ്റര്‍ ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. മുന്‍ മാസത്തെയപേക്ഷിച്ച് 6 ശതമാനം വര്‍ദ്ധനവാണിത്. വാഹന പ്രവാഹത്തിലെ ഈ കുതിച്ചുചാട്ടം ദ്വീപിന്റെ സുസ്ഥിരമായ ആകര്‍ഷണത്തെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെയുമാണ് കാണിക്കുന്നത്. ഖത്തറിലെത്തുന്ന സന്ദര്‍ശകരുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഇതിനകം തന്നെ പേള്‍ ഐലന്റ് മാറിയിട്ടുണ്ട്.
ട്രാഫിക് ചലനം നിരീക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ഉപകരണങ്ങളിലൂടെയാണ് സന്ദര്‍ശക പ്രവാഹം വിലയിരുത്തുന്നത്. സന്ദര്‍ശകരുടെ എണ്ണം അളക്കാനും ദ്വീപിലെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനും യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി ഉപയോഗിക്കുന്ന നിരവധി നൂതന സാങ്കേതിക വിദ്യകളില്‍ ഒന്നാണിത്.
ദോഹയില്‍ അതിവേഗം വളരുന്ന സമൂഹമായി മാറിയ പേള്‍ ഐലന്റിലെ ജനസംഖ്യ നിലവില്‍ 52000 ആണ്