ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഉദ്ഘാടനം ചെയ്തു

ദോഹ. ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം ഒമാനിലെ മസ്‌കറ്റില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ഉദ്ഘാടനം ചെയ്ത സംവിധാനമനുസരിച്ച് ജിസിസി രാജ്യങ്ങളിലെവിടെ ട്രാഫിക് ലംഘനം നടത്തിയാലും പിടികൂടാന്‍ കഴിയും.