ഫലസ്തീന്‍ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാസ ഗാര്‍ഡനില്‍ 50 ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫലസ്തീന്‍ കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എജ്യുക്കേഷന്‍ സിറ്റിയിലെ ഗാസ ഗാര്‍ഡനില്‍ 50 ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ . ‘ഗാസ ഗാര്‍ഡനില്‍’ നട്ടുപിടിപ്പിച്ച ഒലിവ് മരങ്ങള്‍ ഐക്യത്തെയും പ്രതിരോധത്തെയും ഭൂമിയുമായുള്ള ആഴത്തിലുള്ള ബന്ധത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഖത്തര്‍ ഫൗണ്ടേഷന്‍ കീഴിലുള്ള പത്ത് സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് 50 ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലസ്തീന്‍ കുട്ടികളോടുള്ള തങ്ങളുടെ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചത്. ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്സിറ്റി എജ്യുക്കേഷന്റെ ഭാഗമായ ഖത്തര്‍ അക്കാദമി ദോഹയിലെ മെഡിറ്റേഷനല്‍ സയന്‍സസ് അധ്യാപികയും കൗണ്‍സിലറുമായ റോള എല്‍-അന്നന്റെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ഐക്യദാര്‍ഢ്യ പരിപാടിയൊരുക്കിയത്.