Uncategorized

ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയൂ : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

ദോഹ: ഇന്ത്യയെ വീണ്ടെടുക്കാന്‍ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. ഒഐസിസി ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉണ്ണിത്താന് ഒപ്പം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡര്‍ സക്കീര്‍ ചിറായിയെ അനുമോദിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ യൂത്ത് വിങ്ങ് പ്രസിഡണ്ട് നദീം മനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ഫയാസുല്‍ റഹ്‌മാന്‍ സ്വാഗതവും ഉണ്ണി നമ്പ്യാര്‍നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!