Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖിഫ് ടൂര്‍ണമെന്റ് : ടി ജെ എസ് വി തൃശൂരും ഫോക് കോഴിക്കോടും ഫൈനലില്‍

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനാലാമത് ഖിഫ് അന്തര്‍ ജില്ല ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ ടി ജെ എസ് വി തൃശൂരും ഫോക് കോഴിക്കോടും ഏറ്റുമുട്ടും. ഡിസംബര്‍ 15 ്‌നാണ് ഫൈനല്‍ .
ഇന്നലെ നടന്ന വാശിയേറിയ രണ്ടാം സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 5 നെതിരെ 6 ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ കെഎംസിസി മലപ്പുറത്തിനെ തോല്‍പിച്ചാണ് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഖിഫ് ഫൈനലില്‍ പ്രവേശിച്ചത്. കളിയുടെ മുഴുവന്‍ സമയവും എക്‌സ്ട്രാ ടൈമും കളിച്ചിട്ടും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇരു ഗോള്‍ മുഖത്തേക്കും ഒന്നിനൊന്ന് മെച്ചപ്പെട്ട മുന്നേറ്റങ്ങള്‍ തുടരെ തുടരെ നടത്തിക്കൊണ്ട് രണ്ട് ടീമുകളും മനോഹരമായി കളിച്ചുവെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ അഞ്ചു ഗോളുകള്‍ വീതം അടിച്ച് ഇരു ടീമുകളും തുല്യത പാലിച്ചു നില്‍ക്കേ ആറാമത്തെ ഷോട്ട് കോഴിക്കോട് ഗോളാക്കിയെങ്കിലും മലപ്പുറത്തിന്റെ ആറാമത്തെ ഷോട്ട് ഗോള്‍ ബാറില്‍ തട്ടി പുറത്തേക്ക് പോയതോടെ നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം ഫൈനല്‍ കാണാതെ പുറത്തേക്ക് പോയി. കളിയിലെ കേമനായി കോഴിക്കോടിന്റെ പതിനാലാം നമ്പര്‍ താരം ഹാദി തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ സെമിയില്‍ കെഎംസിസി പാലക്കാടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ടി ജെ എസ് വി തൃശൂര്‍ നേരത്തെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

Related Articles

Back to top button