ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍. സെപ്രോടെക് ഗ്രൂപ്പിന്റെ കീഴിലുളള ദോഹ ജ്യൂസ് ആന്റ് ഫുഡ് ഫാക്ടറിയുടെ അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തര്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. 2023 ജൂലൈ മാസത്തിലാണ് ദോഹ ജ്യൂസ് ആന്റ് ഫുഡ് ഫാക്ടറി അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ഉല്‍പാദനമാരംഭിച്ചത്. മാസങ്ങള്‍ക്കകം തന്നെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്ഥാനം പിടിച്ച അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ജൈത്രയാത്ര തുടരുകയാണ്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ കണിശമായ ഗുണനിലവാര പരിശോധനകള്‍ നടത്തിയാണ് അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ഉല്‍പാദിപ്പിക്കുന്നത്.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും മറ്റ് അംഗീകൃത വകുപ്പുകളും മികച്ച വെളളമായി അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടറിനെ ഇതിനകം തന്നെ അംഗീകരിച്ച് കഴിഞ്ഞു. പൂര്‍ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയാണ് അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ കടന്നുപോകുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച യന്ത്രസാമഗ്രികളാണ് ദോഹ ജ്യൂസ് ആന്റ് ഫുഡ് ഫാക്ടറിയുടെ പ്രത്യേകത. ലോകോത്തര നിലവാരമുള്ള ചില യന്ത്രങ്ങള്‍ കേരളത്തില്‍ നിര്‍മിച്ചവയുമുണ്ട്.
ഖത്തറിലെ പൈപ്പ് വെള്ളം തന്നെ മികച്ച നിലവാരമുള്ളതാണ്. മൈക്രോ ഫില്‍റ്ററിംഗും വിദഗ്ധമായ ഗുണനിലവാര പരിശോധനകളും നടത്തി ആവശ്യമായ മൂലകങ്ങള്‍ ചേര്‍ത്താണ് അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയോടെയാണ് ഉല്‍പാദനത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉറപ്പുവരുത്തുന്നതെന്ന് കമ്പനി സിഇഒ ജോസ് ഫിലിപ്പ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഫാക്ടറിയിലെത്തിയ ഇന്റര്‍നാഷണല്‍ മലയാളി ടീമിനാണ് അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ഉല്‍പാദന സംവിധാനങ്ങള്‍ ജോസ് ഫിലിപ്പ് വിശദീകരിച്ചത്. നിലവില്‍ 200 , 350, 600, 1500 മില്ലി ലിറ്ററുകളിലാണ് അംവാജ് ബോട്ടില്‍ഡ് ഡ്രിങ്കിംഗ് വാട്ടര്‍ ലഭ്യം. ബോട്ടില്‍ നിര്‍മിക്കുന്നതുമുതല്‍ അവ സൂക്ഷ്മമായി വൃത്തിയാക്കുന്നതും വെളളം നിറച്ച് ലാബല്‍ ഒട്ടിക്കുന്നതുമെല്ലാം ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ദോഹ ജ്യൂസ് ആന്റ് ഫുഡ് ഫാക്ടറിയിലെ നൂതന സാങ്കേതിക വിദ്യയാല്‍ സംവിധാനിച്ച ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് .