ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവമായ ഷോപ്പ് ഖത്തര്‍ 2024 ജനുവരി 1 മുതല്‍ 27 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവമായ ഷോപ്പ് ഖത്തര്‍ 2024 ജനുവരി 1 മുതല്‍ 27 വരെ നടക്കുമെന്ന് വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു. ‘യുവര്‍ ഷോപ്പിംഗ് പ്ലേഗ്രൗണ്ട്’ പ്രമേയമാക്കി എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്ക് അനുയോജ്യമായ വിവിധ ആക്ടിവേഷനുകള്‍, റാഫിള്‍ നറുക്കെടുപ്പുകള്‍, ക്യാഷ് പ്രൈസുകള്‍, മത്സരങ്ങള്‍, വില്‍പ്പന, വിനോദം എന്നിവ വാഗ്ദാനം ചെയ്യുന്ന ഫെസ്റ്റിവലില്‍ ഖത്തറിലെ 13 മാളുകളും ഷോപ്പിംഗ് ഡിസ്ട്രിക്റ്റുകളും പങ്കെടുക്കും.