2024 ലെ നെറ്റ് വര്‍ക്ക് വിപുലീകരണം പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
ദോഹ: പുതുവര്‍ഷത്തിന് മുന്നോടിയായി ബുക്ക് ചെയ്യാവുന്ന ആവേശകരമായ പുതിയ ലക്ഷ്യസ്ഥാനങ്ങളും പുനരാരംഭിക്കലുമായി ഖത്തര്‍ എയര്‍വേയ്സ് 2024 ലെ നെറ്റ്വര്‍ക്ക് വിപുലീകരണം പ്രഖ്യാപിച്ചു. ജൂണില്‍ ഇറ്റലിയിലെ വെനീസ് പുനരാരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് അവരുടെ 2024 വേനല്‍ക്കാല യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. തുടര്‍ന്ന് ജൂലൈയില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗിലേക്കും സേവനം വ്യാപിപ്പിക്കും. ജപ്പാന്, ചൈന, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വെനീസിന് ഉയര്‍ന്ന ഡിമാന്‍ഡുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഹാംബര്‍ഗ് ദക്ഷിണാഫ്രിക്ക, തായ്ലന്ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്കുള്ള കവാടമായി പ്രവര്‍ത്തിക്കും
കോവിഡാനന്തര ലോകത്ത് പഴയവ പുനരാരംഭിച്ചും പുതിയവക്ക് തുടക്കം കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റി എഴുപതോളം ലക്ഷ്യസ്ഥാനങ്ങളുള്ള ഖത്തര്‍ എയര്‍വേയ്സ് വ്യോമയാന രംഗത്ത് പ്രതീക്ഷയോടെ മുന്നേറുകയാണ്.