Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് 9 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു

അമാനുല്ല വടക്കാങ്ങര

ദോഹ: നാളെ ദോഹയില്‍ ആരംഭിക്കാനിരിക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടൂര്‍ണമെന്റിനായി ഏകദേശം 9 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചു. എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റബീയ അല്‍ കുവാരി ഇന്നലെ ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2024 ജനുവരി 12 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ മാധ്യമ കവറേജില്‍ 2,000-ലധികം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഷ്യന്‍ കപ്പിനെ അവിസ്മരണീയമാക്കാന്‍ 107 രാജ്യങ്ങളില്‍ നിന്നായി 6,000 വോളന്റിയര്‍മാര്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവേശകരമായ ഉദ്ഘാടന ചടങ്ങും ആതിഥേയരായ ഖത്തറും ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരവും ഐക്കണിക് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും.

Related Articles

Back to top button