Uncategorized

അല്‍ സമാന്‍ എക്സ്ചേഞ്ച് ഖത്തര്‍ ദേശീയ കായിക ദിനവും വാര്‍ഷിക സ്റ്റാഫ് സംഗമവും സംഘടിപ്പിച്ചു

ദോഹ : ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 13ന് അല്‍ സമാന്‍ എക്സ്ചേഞ്ച് മിസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് ഖത്തര്‍ ദേശീയ കായികദിന മത്സരങ്ങള്‍ സംഘടിപ്പിച്ചു . മുന്നൂറോളം വരുന്ന ജീവനക്കാരെ ഉള്‍പ്പെടുത്തി ഗ്രീന്‍ ഗാറ്റേഴ്‌സ്, റെഡ് ബുള്‍സ്, പര്‍പ്പിള്‍ വാരിയേഴ്‌സ്, എല്ലോ ഹുറികെയ്ന്‍സ് എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നീണ്ട വൈവിധ്യമാര്‍ന്ന മത്സര ഇനങ്ങളില്‍ അല്‍ സമാന്‍ എക്സ്ചേഞ്ചിന്റെ സി.ഒ.ഒ. സുബൈര്‍ അബ്ദുല്‍ റഹിമാന്‍ ക്യാപ്റ്റനായ ഗ്രീന്‍ ഗാറ്റേഴ്സ് ചാമ്പ്യന്മാരായി, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍ മുസ്ലിമുദ്ദീന്‍ ക്യാപ്റ്റനായ യെല്ലോ ഹുറികെയ്ന്‍സ് ആണ് റണ്ണേഴ്സ് അപ്പ്. ശേഷം വൈകുന്നേരം 7 മണി മുതല്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് വാര്‍ഷിക സ്റ്റാഫ് ഒത്തുചേരല്‍ ദി വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ & സ്പായില്‍ നടന്നു .
ചടങ്ങില്‍ വിജയികളെ അനുമോദിക്കുകയും അവാര്‍ഡ് വിതരണവും നടന്നു. കൂടാതെ അല്‍ സമാന്‍ എക്സ്ചേഞ്ചില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജീവനക്കാരെ മെമന്റോ നല്‍കി ആദരിച്ചു. ഇത്തരത്തിലുള്ള ഒത്തുകൂടല്‍ ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും ജോലിയിലുള്ള സമ്മര്‍ദം കുറക്കാന്‍ ഒഴിവ് നേരങ്ങളില്‍ കായിക പരമായിട്ടുള്ള കാര്യങ്ങളില്‍ മുഴുകണമെന്നും അല്‍ സമാന്‍ സി.ഒ.ഒ സുബൈര്‍ അബ്ദുല്‍ റഹിമാന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അല്‍ സമാന്‍ ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത്, ട്രഷറി ഓപ്പറേഷന്‍സ് ഹെഡ് ആദര്‍ശ ഷേണവ, ബി.ഡി.എം മുസ്ലിമുദ്ദീന്‍ , ഫിനാന്‍സ് മാനേജര്‍ സന്തോഷ് കേശവന്‍, പി.ര്‍.ഒ. ഹൊസാം കാമല്‍ എന്നിവര്‍ക്കൊപ്പം കമ്പനിയുടെ മറ്റു ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. നൗഷാദ് മുര്‍ഷിദ്, ഫിറോസ് ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!