‘റമദാന്‍ ക്വസ്റ്റ്’ മെഗാ ലൈവ് ക്വിസ്സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു , വിജയികളാകുന്ന അഞ്ചുപേര്‍ക്ക് സ്വര്‍ണനാണയം സമ്മാനം
ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദോഹ റമദാന്‍ മീറ്റിനോടുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘റമദാന്‍ ക്വസ്റ്റ്’ മെഗാ ലൈവ് ക്വിസ്സില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. 20 മുതല്‍ 40 വയസ്സ് വരെയുള്ള പുരുഷന്മാര്‍ക്കുള്ള തത്സമയ മെഗാ ക്വിസിനായി പരമാവധി 400 ആളുകള്‍ പങ്കെടുക്കുന്ന രീതിയിലാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത് .ഇസ് ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം ഖത്തറില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായി ‘റമദാന്‍ ക്വസ്റ്റ്’ നെ മാറ്റാനും സംഘാടകര്‍ ലക്ഷ്യമിടുന്നു.
മാര്‍ച്ച് 29ന് അല്‍ അറബി സ്റ്റേഡിയം ഇന്‍ഡോര്‍ ഹാളില്‍ വെച്ച് ഉച്ചക്ക് ശേഷം 3.30നാണ് ക്വിസ് മത്സരം ആരംഭിക്കുക. ഖുര്‍ആന്‍, റമദാന്‍, ഇസ് ലാമിക ചരിത്രം, മുസ് ലിം ലോകം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ക്വിസ് മത്സരത്തിലെ ചോദ്യങ്ങളെന്ന് സംഘാടകര്‍ അറിയിച്ചു. കഹൂത് പ്ലാറ്റ്ഫോം വഴിയാണ് മത്സരം നടക്കുകയെന്നും മത്സരാര്‍ഥികള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള ഫോണുമായാണ് മത്സരത്തിനെത്തേണ്ടതെന്നും സംഘാകര്‍ വ്യക്തമാക്കി.
ആദ്യ വിജയികളായ അഞ്ചുപേര്‍ക്ക് സ്വര്‍ണനാണയമാണ് സമ്മാനം. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി യൂത്ത് ഫോറം ഖത്തര്‍ ഫേസ്ബുക് പേജ് വഴി ഷെയര്‍ ചെയുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഡി.ഐ.സി.ഐ.ഡിയുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാന്‍ മീറ്റ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ റമദാന്‍ സംഗമങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന റമദാന്‍ മീറ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം യുവാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.