
Local News
മെന ബിസിനസ് സ്‌കൂള്‍ അലയന്‍സ് ഫോര്‍ സസ്റ്റൈനബിലിറ്റി സുസ്ഥിരതാ മത്സരത്തിന്റെ ആദ്യ പ്രാദേശിക പതിപ്പ് സംഘടിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി
ദോഹ: മെന ബിസിനസ് സ്‌കൂള്‍ അലയന്‍സ് ഫോര്‍ സസ്റ്റൈനബിലിറ്റി സുസ്ഥിരതാ മത്സരത്തിന്റെ ആദ്യ പ്രാദേശിക പതിപ്പ് സംഘടിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി.
ഇന്ററാക്ടീവ് അപ്ലൈഡ് ലേണിംഗിലൂടെ സുസ്ഥിരതയെക്കുറിച്ചുള്ള ഒരു ധാരണ വളര്‍ത്തിയെടുക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വിദ്യാഭ്യാസ സിമുലേഷന്‍ വെല്ലുവിളിയാണ് മത്സരം പ്രതിനിധീകരിക്കുന്നതെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി
സൂചിപ്പിച്ചു. വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനൊപ്പം കമ്പനിയുടെ ലാഭക്ഷമതയും കാര്യക്ഷമതയും സന്തുലിതമാക്കാന്‍ ഈ വെല്ലുവിളി സഹായകമാകും.