Uncategorized
എട്ടാം തവണയും എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ ആയി ഖത്തര്‍ എയര്‍വേയ്സ്

ദോഹ. യുകെയിലെ ലണ്ടനില്‍ നടന്ന സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് 2024ല്‍ എയര്‍ലൈന്‍ ഓഫ് ദ ഇയര്‍ ആയി ഖത്തര്‍ എയര്‍വേയ്സ് തിരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഖത്തര്‍ എയര്‍വേയ്സ് ഈ അംഗീകാരം നേടുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് (11-ാം തവണ) , മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ (12-ാം തവണ), ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് (ആറാം തവണ) മുതലായവയും ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കി.
സ്കൈട്രാക്സിന്റെ ചരിത്രത്തില്‍ അതേ വര്‍ഷം തന്നെ മികച്ച എയര്‍ലൈന്‍, മികച്ച എയര്‍പോര്‍ട്ട്, ഷോപ്പിങ്ങിനുള്ള മികച്ച എയര്‍പോര്‍ട്ട് എന്നിങ്ങനെ വിജയിക്കുന്ന ആദ്യ ഏവിയേഷന്‍ ഗ്രൂപ്പായി ഖത്തര്‍ എയര്‍വേസ് മാറി.