Breaking NewsUncategorized
27 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവുമായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് അതിന്റെ 27 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക പ്രകടനം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 2023/24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 6.1 ബില്യണ്‍ റിയാല്‍ റെക്കോഡ് ലാഭം നേടിയതായി ഗ്രൂപ്പ് പ്രഖ്യാപിച്ചു.
ഗ്രൂപ്പിന്റെ മൊത്തം വരുമാനം 81 ബില്ല്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനയുണ്ട്.
2023/24 സാമ്പത്തിക വര്‍ഷത്തില്‍ 40 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ച ഗ്രൂപ്പിന്റെ എയര്‍ലൈന്‍ ബിസിനസിന്റെ ഭാവിക്ക് ഇത് ശക്തമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം വര്‍ദ്ധനവുണ്ട്.