ഫ്രണ്ട്സ് ഓഫ് കോഴിക്കോട് അഞ്ചാം വാര്‍ഷികവും സാഹിത്യോല്‍സവവും; സ്വാഗതസംഘം രൂപീകരിച്ചു
ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഖത്തറിന്റെ (ഫോക്ക് ഖത്തര്‍) അഞ്ചാം വാര്‍ഷികം ഒക്ടോബര്‍ 18ന് ദോഹയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അരോമാ റസ്റ്റോറന്റില്‍ നടന്ന യോഗത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.
യുനസ്‌കോയുടെ സാഹിത്യ നഗരി പദവി കോഴിക്കോടിന് ലഭിച്ചതിന്റെ ഭാഗമായി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സാഹിത്യോല്‍സവം സംഘടിപ്പിക്കും. പരിപാടിയില്‍ കോഴിക്കോടു നിന്നുള്ള രണ്ട് പ്രശസ്ത എഴുത്തുകാരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ഓണാഘോഷ പരിപാടിയുടെ സാംസ്‌ക്കാരിക സമ്മേളനത്തില്‍ നാട്ടില്‍ നിന്നും മന്ത്രി, എം പി, എം എല്‍ എ എന്നിവരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
സംഘാടക സമിതി ഭാരവാഹികളായി അഷ്റഫ് കെ പി (വെല്‍കെയര്‍ ഗ്രൂപ്പ്) ചെയര്‍മാനും ഡോ. അബ്ദുല്‍ സമദ്, ഷംസീര്‍ അരിക്കുളം, അന്‍വര്‍ സാദത്ത്, ഡോ. സമീര്‍ മൂപ്പന്‍,അഹമദ് കുട്ടി അറളയില്‍, സാദിഖ് ചെന്നാടന്‍, സി കെ എം കോയ, ഇസ്മായില്‍ തെനങ്കാലില്‍ , സിദ്ധീഖ് പുറയില്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും കമ്മിറ്റി രൂപീകരിച്ചു. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാനാണ് മുഖ്യരക്ഷാധികാരി. മന്‍സൂര്‍ അലിയെ ജനറല്‍ കണ്‍വീനറായും അന്‍വര്‍ ബാബുവിനെ കള്‍ച്ചറല്‍ പ്രോഗ്രാമിന്റ കണ്‍വീനറായും തെരഞ്ഞെടുത്തു.
സംഘാടക സമിതി യോഗം ഡോ. സമീര്‍ മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡന്റ് കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ പി അഷ്റഫ്, ഡോ. അബ്ദുല്‍ സമദ്, ഷംസീര്‍ അരിക്കുളം, അന്‍വര്‍ സാദത്ത്, മുഹമ്മദലി കെ കെ വി, മന്‍സൂര്‍ അലി, അന്‍വര്‍ ബാബു, മജീദ് നാദാപുരം, അഡ്വ. രാജശ്രീ റഷീദ്, താഹാ മസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി രഞ്ജിത് ചാലില്‍ സ്വാഗതവും ശരത് സി നായര്‍ നന്ദിയും പറഞ്ഞു.