Uncategorized
വയനാട് ദുരന്തം : ഖത്തര്‍ വെളിച്ചം പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു
ദോഹ. കഴിഞ്ഞ ദിവസം ചേര്‍ന്ന ഖത്തര്‍ വെളിച്ചം വെളിയങ്കോട് മാസാന്ത യോഗം വയനാട് ഉരുള്‍പൊട്ടലില്‍ അനുശോചിക്കുകയും പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ദുരന്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിവിധ സഹായ സഹകരണങ്ങള്‍ കൊണ്ട് വയനാടിനെ ചേര്‍ത്തുപിടിക്കുന്ന മുഴുവന്‍ മനുഷ്യസ്‌നേഹികള്‍ക്കും ഖത്തര്‍ വെളിച്ചം കൃതജ്ഞത അറിയിക്കുകയും ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
യോഗത്തിന് ഖത്തര്‍ വെളിച്ചം പ്രസിഡന്റ് ശഫാഅത്ത് വെളിയംകോട് അധ്യക്ഷത വഹിച്ചു. റഫീഖ് സൂപ്പി, ജലീല്‍ പി.കെഎം, അബ്ദുള്ള വെളുത്തപ്പന്‍, ബിജേഷ് കൈപ്പട, ശിഹാബ് ബിഎസ്, ഷുഹൈബ് എന്നിവര്‍ സംസാരിച്ചു. അക്ബര്‍ പുതിയിരുത്തി സ്വാഗതവും, റഫീഖ് പന്തല്‍ നന്ദിയും പറഞ്ഞു.