ദുരന്ത ഭൂമിയിലെ രക്ഷാദൗത്യം; ബഷീര്‍ മണക്കടവിനെ ആദരിച്ചു
ദോഹ : വയനാടിന്റെ ദുരന്ത ഭൂമിയിലും, കര്‍ണാടകയിലെ ഷിരൂരിലും ദിവസങ്ങളോളം ചിലവഴിച്ചു രക്ഷാദൗത്യങ്ങള്‍ക്ക് നേതൃത്വം നല്കിയ ചാലിയാര്‍ ദോഹയുടെ മുന്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ മണക്കടവിനെ ചാലിയാര്‍ ദോഹ സ്ഥാപക നേതാക്കള്‍ നാട്ടില്‍ നടന്ന പൊന്നാട അണിയിച്ച് ആദരിച്ചു.
ചാലിയാര്‍ ദോഹ സ്ഥാപക പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് മുഖ്യാതിഥിയായിരുന്നു. വയനാട് സന്ദര്‍ശിച്ച ദുരന്തനിവാരണ സംഘം ചീഫ് കോഡിനേറ്റര്‍ ഉമറലിശിഹാബ് ബഷീര്‍ മണക്കടവ് ഉള്‍പ്പെടുന്ന സംഘത്തില്‍ മശ്ഹൂദ് വി.സി, അബ്ദുല്ലത്തീഫ് ഫറോഖ്, സി.എ റസാഖ്, വി. വി മജീദ്, യാസര്‍ മണക്കടവ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. വയനാട് ദുരന്തമുഖത്ത് ഇന്ത്യന്‍ ആര്‍മി നിര്‍മിച്ച ബെയിലി പാലം നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ ആര്‍മിയെ സഹായിക്കാനായിരുന്നു യാത്ര. അന്ന് തന്നെ ഇന്ത്യന്‍ ആര്‍മിയെ ആദരികുകയും ചെയ്തിരുന്നു.
ചാലിയാര്‍ ദോഹ സാരഥിയും, ഖത്തറിലെ വ്യവസായ പ്രമുഖനുമായ നൗഫല്‍ കട്ടയാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നേതാക്കള്‍ സംസാരിച്ചു.
സ്ഥാപക ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഫറോക്ക് അധ്യക്ഷത വഹിച്ചു. രതീഷ് കക്കോവ്, ടി പി അഷറഫ് വാഴക്കാട്, പി പി സി നൗഷാദ്, ശുഹൈറ ബഷീര്‍, സി പി ഷാനവാസ്, ടി ടി അബ്ദുല്‍ റഹ്മാന്, മായിന്‍ മാസ്റ്റര്‍, സാദിക്കലി ചെറുവാടി എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മണക്കടവ് ആദരവിന് നന്ദി പറഞ്ഞു.