Local News
ഖത്തര്‍ ടെക് ചാരിറ്റി ഒക്ടോബര്‍ മാസത്തെ വിജയിയെ അല്‍ അസ് ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ.കെ.എം. മിജാസ് പ്രഖ്യാപിച്ചു
ദോഹ. ഖത്തറിലെ സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജെബി കെ ജോണ്‍ തന്റെ കമ്പനിയിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടത്തുന്ന മാതൃകാപരമായ ചാരിറ്റിയുടെ ഒക്ടോബര്‍ മാസത്തെ വിജയിയെ അല്‍ അസ് ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ.കെ.എം. മിജാസ് പ്രഖ്യാപിച്ചു. സാബു പീറ്ററിനാണ് ഈ മാസത്തെ നറുക്ക് വീണത്. നറുക്ക് ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ അര്‍ഹരായ രണ്ട് പേര്‍ക്കാണ് ഓരോ മാസവും ചാരിറ്റി തുക നല്‍കുക. ചാരിറ്റി തുക അഡ്വ.കെ.എം. മിജാസ് സാബു പീറ്ററിന് കൈമാറി. സാബു പീറ്ററിന്റെ പഞ്ചായത്തില്‍ അര്‍ഹരായ രണ്ട് പേര്‍ക്ക് ഈ തുക കൈമാറും.
ഖത്തര്‍ ടെക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ സ്വാഗതവും ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു.