മൂന്നാമത് ഏഷ്യാ കോ-ഓപ്പറേഷന്‍ ഡയലോഗ് ഉച്ചകോടി ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു
ദോഹ. ‘സ്പോര്‍ട്സ് ഡിപ്ലോമസി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഏഷ്യാ കോ-ഓപ്പറേഷന്‍ ഡയലോഗിന്റെ (എസിഡി) മൂന്നാമത് ഉച്ചകോടി ദോഹയിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്‍, റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍, കുവൈറ്റ് ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബാഹ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ്ും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, തായ്ലന്‍ഡ് പ്രധാനമന്ത്രി പീറ്റോഗാന്‍ ശിനോവത്ര തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
മേഖലയുടേയും ലോകത്തിന്റേയും സമാധാനവും സ്വസ്ഥതും ഉറപ്പുവരുത്തുന്നതിനുള്ള ക്രിയാത്മക കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവെച്ചുള്ള ഖത്തര്‍ അമീറിന്റെ ഉദ്ഘാടന പ്രസംഗം സമകാലിക സംഭവങ്ങളുടെ നേര്‍കാഴ്ചയും പ്രതികരണവുമായിരുന്നു.