സന്ദര്‍ശകരെ ആകര്‍ഷിച്ച് വിസിറ്റ് ഖത്തറിന്റെ കാമ്പയിന്‍
ദോഹ. 2030-ഓടെ പ്രതിവര്‍ഷം ആറ് ദശലക്ഷം സന്ദര്‍ശകരെ ഖത്തറിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ‘സര്‍പ്രൈസ് യുവര്‍സെല്‍ഫ്’, ‘വാട്ട് എ ഡിഫറന്‍സ് എ ഡേ മേക്ക്‌സ്’ എന്നീ തലക്കെട്ടുകളിലുള്ള രണ്ട് കാമ്പെയ്നുകളുമായി വിസിറ്റ് ഖത്തര്‍ രംഗത്ത്.
ഖത്തറിലെ യാത്രാ അനുഭവം പുനര്‍നിര്‍വചിക്കുന്നതിനും രാജ്യത്തെ മികച്ച അവധിക്കാല, സ്റ്റോപ്പ് ഓവര്‍ ഡെസ്റ്റിനേഷനായി സ്ഥാപിക്കുന്നതിനുമായാണ് ഈ കാമ്പയിന്‍.
ഖത്തറിന്റെ പ്രകൃതി വിസ്മയങ്ങള്‍, സാംസ്‌കാരിക ചടുലത, ആധുനിക ആഡംബരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സംയോജിപ്പിച്ചുകൊണ്ട്, ഈ കാമ്പെയ്നുകള്‍ അവിസ്മരണീയമായ നിമിഷങ്ങളാല്‍ നിറഞ്ഞ ഒരു രാജ്യത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ച നല്‍കുന്നു.
‘സര്‍പ്രൈസ് യുവര്‍സെല്‍ഫ്’ വഴി, വിസിറ്റ് ഖത്തര്‍ കുടുംബങ്ങളെയും ദമ്പതികളെയും സുഹൃത്തുക്കളുടെ സംഘങ്ങളെയും ഒരുപോലെ പ്രചോദിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു കാമ്പെയ്‌നാണ് അവതരിപ്പിക്കുന്നത്.