സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ ഫോട്ടോ എക്‌സിബിഷന്‍ നവംബര്‍ 10 വരെ
ദോഹ. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ ഇരുപത്തിരണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ എക്‌സിബിഷന്‍ നവംബര്‍ 10 വരെ തുടരും.
സ്ഥാപനത്തിന്റെ ഇരുപത്തിരണ്ടു വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനം കേരള മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി നിര്‍വ്വഹിച്ചു. പ്രശസ്ത സിനിമ പിന്നണി ഗായിക വ്യന്ദ മേനോന്‍, സ്‌കില്‍സിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ആരതി സുധീര്‍, ശ്രീനന്ദ രാജേഷ്, ഡോക്ടര്‍ നികിത സുധീര്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.
2002 ആഗസ്റ്റിലാണ് സ്‌കില്‍സ് ഡെവലപ്‌മെന്റ് സ്ഥാപിതമായത്. ഇതിനകം ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററിലെ പ്രഗല്‍ഭരായ അധ്യാപകരില്‍ നിന്നു വിവിധ കലാവിഷയങ്ങളില്‍ പരിശീലനം നേടിയത്.
അംബാസഡര്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഖുലൈഫിയാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍.