Breaking News

കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സ് ഇന്നു മുതല്‍

ദോഹ. ഡെന്‍മാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററുമായി സഹകരിച്ച് കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് യൂണിവേര്‍സിറ്റി ഇഎംഎസ് സെമിനാര്‍ കോംപ്‌ളക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ, ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഫൗണ്ടര്‍ അബ്ദുല്‍ ഹാഫിസ് അല്‍ ഗാരി, തുനീഷ്യന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ലത്തീഫ് ആബിദ്, റൊമാനിയയിലെ ബുച്ചാറസ്റ്റ് സര്‍വകലാശാല ലക്ചറര്‍ ഇച്‌റാക് ക്രോണ തുടങ്ങിയ വിദേശി പ്രതിനിധികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.
യൂണിവേര്‍സിറ്റി ഭാഷ ഡീന്‍ ഡോ. എബി മൊയ്തീന്‍ കുട്ടി, അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടിഎ, മുന്‍ മേധാവി ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ അബ്ദുല്‍ സലാം ഫൈസി അമാനത്ത്, യൂണിവേര്‍സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍മാരായ അഡ്വ.പി.കെ.കലീമുദ്ധീന്‍, ഡോ.പ്രദ്യുംനന്‍ പിപി, ഡോ. റഷീദ് അഹ് മദ് പി, ഡോ.വസുമതി ടി , ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.എ. ആയിഷ സ്വപ്‌ന, എംഇഎസ് മമ്പാട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മന്‍സൂര്‍ അലി പിപി, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അസീസ് കെ, മുട്ടില്‍ ഡബ്‌ളിയു എം. ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിജി പോള്‍, സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാന്‍സ്ഡ് സ്റ്റഡി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇപി ഇമ്പിച്ചിക്കോയ, ചെര്‍പുളശ്ശേരി ഐഡിയല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സൈനുല്‍ ആബിദീന്‍, മഡ്രാസ് യൂണിവേര്‍സിറ്റി അറബിക്, പേര്‍ഷ്യന്‍ ആന്റ് ഉറുദു വകുപ്പ് മേധാവി ഡോ. എ ജാഹിര്‍ ഹുസൈന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.

അറബി വികസനത്തിന്റെയും ഭാവിയുടെയും ഭാഷ യാഥാര്‍ത്ഥ്യവും പ്രതീക്ഷകളും എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം അറബി ഭാഷാ സ്നേഹികള്‍ക്ക് ഏറെ പ്രയോജനപ്പെടും. നവംബര്‍ 29 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ 9847766494, 9497343532 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!