ഇരുപത്തിരണ്ടാമത് ദോഹ ഫോറം ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു
ദോഹ: ദി ഇന്നൊവേഷന്‍ ഇംപറേറ്റീവ്’ ( നവീകരണത്തിന്റെ അനിവാര്യത) എന്ന പ്രമേയത്തില്‍ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഇരുപത്തിരണ്ടാമത് ദോഹ ഫോറം ഖത്തര്‍ അമീര്‍ ഷയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങില്‍ റിപ്പബ്ലിക് ഓഫ് സെനഗല്‍ പ്രസിഡന്റ് ബാസിറൂ ഡിയോമയെ ഫെയ്, ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് റോഡോള്‍ഫോ അബിനാദര്‍, റിപ്പബ്ലിക് ഓഫ് നമീബിയ പ്രസിഡന്റ് ഡോ. നംഗോലോ എംബുംബ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന പ്രസിഡന്‍സി സെല്‍ജ്ക സിവിജാനോവിച്ച്, റിപ്പബ്ലിക് ഓഫ് കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസ്യം ജൊമാര്‍ട്ട് ടോകയേവ്, റിപ്പബ്ലിക് ഓഫ് റുവാണ്ടയുടെ പ്രസിഡന്റ് പോള്‍ കഗാമെ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഫൗസിം അര്‍ച്ചാംഗെ തൗഡേറ തുടങ്ങിയവര്‍ പങ്കെടുത്തു.
അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രധാനമന്ത്രി ഡോ. മൊസ്തഫ മദ്ബൗലി, സെന്റ് വിന്‍സെന്റ്, ഗ്രനേഡൈന്‍സ് പ്രധാനമന്ത്രി റാല്‍ഫ് ഗോണ്‍സാല്‍വസ്, ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ടിലി, യു.എന്‍ ജനറല്‍ അസംബ്ലിയുടെ 78-ാമത് സെഷന്റെ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ്, ജിസിസി സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍ ബുദൈവി, സഹോദര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘത്തലവന്മാര്‍ എന്നിവരും സംബന്ധിച്ചു.
ചടങ്ങില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി മന്ത്രിമാര്‍, നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍ , മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, പാര്‍ലമെന്റേറിയന്‍മാര്‍, ബുദ്ധിജീവികള്‍, വ്യവസായ പ്രമുഖര്‍, മാധ്യമ വിദഗ്ധര്‍, കൂടാതെ പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളുടെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിനിടെ, അല്‍ ജസീറ നെറ്റ്വര്‍ക്കിന്റെ ലേഖകരായ വെയ്ല്‍ അല്‍ ദഹ്ദൂഹ്, കാര്‍മെന്‍ ജൗഖാദര്‍, സ്വതന്ത്ര ഫോട്ടോ ജേര്‍ണലിസ്റ്റ് മൊതാസ് അസൈസ, എഎഫ്പി പത്രപ്രവര്‍ത്തകരായ ഡിലന്‍ കോളിന്‍സ്, അര്‍മാന്‍ എഫ്എം ഡയറക്ടര്‍ ക്രിസ്റ്റീന അസ്സി, അറാക്കിസിയ എഫ്എം ഡയറക്ടര്‍ സദഫ് പോപല്‍സായി.എന്നിവരുള്‍പ്പെടെ നിരവധി സ്വീകര്‍ത്താക്കള്‍ക്ക് അമീര്‍ ദോഹ ഫോറം അവാര്‍ഡ് സമ്മാനിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രഥമ വനിത ഡോ. ജില്‍ ബൈഡന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.