ആരാധകര്‍ക്ക് ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് കാണാനവസരം

ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടൂര്‍ണമെന്റിന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ആരാധകര്‍ക്ക് കപ്പ് കാണാനവസരമൊരുക്കുന്നു. ട്രോഫി ഡിസംബര്‍ 12 ന് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെ പ്ലേസ് വെന്‍ഡോം മാളിലെ ഗ്രൗണ്ട് ഫ്‌ലോറില്‍ ഗേറ്റ് 1 ന് സമീപം പ്രദര്‍ശിപ്പിക്കും.