ഖിയാഫ് പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു
ദോഹ. തെജാരിബ്, ദി ഗേള്‍ ഹു ക്ലൈംബ്ഡ് മൗണ്ടൈന്‍സ് എന്നീ കൃതികളുടെ ഖത്തര്‍ പ്രകാശനം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അരോമ ദര്‍ബാര്‍ ഹാളില്‍ നടന്നു.
പ്രമുഖ എഴുത്തുകാരനും ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ഹുസൈന്‍ കടന്നമണ്ണയുടെ ‘തെജാരിബ്’ സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ യും ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് തൃശൂര്‍ റോയല്‍ എന്‍ജിനിയറിങ്ങ് കോളേജ് ചെയര്‍മാനും നോബിള്‍ ഇന്ത്യന്‍ സ്‌കൂള്‍ ഖത്തര്‍ പ്രസിഡന്റുമായ ഹുസൈന്‍ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. ഖിയാഫ് അംഗം ജാബിര്‍ റഹ്‌മാന്‍ പുസ്തകാവതരണം നടത്തി.
സ്വപ്ന ഇബ്രാഹിം എഴുതിയ ‘ദി ഗേള്‍ ഹു ക്ലൈംബ്ഡ് മൗണ്ടൈന്‍സ്’ കൃതിയുടെ പ്രകാശനം എം.കൊ. ഖത്തര്‍ ഫെസിലിറ്റി മാനേജര്‍ സൗമ്യ വാസുദേവന്‍ നിര്‍വഹിച്ചു. സാമുഹ്യപ്രവര്‍ത്തക ബബിത മനോജ് ഏറ്റുവാങ്ങിയ പുസ്തകം ഡോ പ്രതിഭാ രതീഷ് പരിചയപ്പെടുത്തി.
ഫോറം പ്രസിഡണ്ട് ഡോക്ടര്‍ സാബു കെ.സി. അധ്യക്ഷനായ ചടങ്ങില്‍ തന്‍സീം കുറ്റ്യാടി സ്വാഗത ഭാഷണവും ഹുസ്സൈന്‍ വാണിമേല്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ മജീദ് പുതുപ്പറമ്പ് മോഡറേറ്റര്‍ ആയി .
ഇരു പുസ്തകങ്ങളുടെയും കോപ്പികള്‍ കെ എം സി സി പ്രസിഡന്‍ണ്ട് ഡോക്ടര്‍ അബുല്‍ സമദില്‍ നിന്നും റേഡിയൊ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈര്‍ ഏറ്റുവാങ്ങി.
ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, എഫ് സി സി സി.ഇ.ഒ ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, എഡ്യുക്കേറ്റര്‍ സൗമ്യ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താകള്‍ മറുപടി നല്‍കി
ഖിയാഫ് ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, ശ്രീകല ജിനന്‍, അഷറഫ് മടിയാരി, സുരേഷ് കുവാട്ടില്‍, മുരളി വളൂരാന്‍, അബ്ദു സലാം മാട്ടുമ്മല്‍, നജിത പുന്നിയൂര്‍കുളം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.