Local News
ആധികാരിക കുവൈത്തി രുചികളുമായി സൂഖ് വാഖിഫിലെ ബൈത്ത് മറിയം റസ്റ്റോറന്റ്
ദോഹ. ആധികാരിക കുവൈത്തി രുചികളുമായി സൂഖ് വാഖിഫിലെ ബൈത്ത് മറിയം റസ്റ്റോറന്റ് ഭക്ഷണ പ്രിയരുടെയിടയില്‍ ശ്രദ്ധേയമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം പരമ്പരാഗത അറേബ്യന്‍ പശ്ചാത്തലത്തില്‍ കുവൈത്തി, അറബിക്, തുര്‍ക്കി വിഭവങ്ങള്‍ ആസ്വദിക്കുവാന്‍ ഏറ്റവും മികച്ച റസ്റ്റോറന്റായി ഇന്ത്യക്കാരുടെയിടയിലും ബൈത്ത് മറിയം അറിയപ്പെടുന്ന സ്ഥാപനമാണ്.
ബിസിനസ് ലഞ്ച്, ഡിന്നര്‍ എന്നിവക്ക് അനുയോജ്യമായ ബൈത്ത് മറിയമിന്റെ സിഗ്നേച്ചര്‍ വിഭവമാണ് അവിടുത്തെ ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ് . രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് പുലര്‍ച്ചെ രണ്ട് മണിക്കാണ് അടക്കുക.
ഗുണനിലവാരമുള്ള ഭക്ഷണ വിഭവങ്ങളും ആകര്‍ഷകമായ ആമ്പിയന്‍സും ബൈത്ത് മറിയമിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള അറബിക് റസ്‌റ്റോറന്റ് എന്നതും ഈ സംരംഭത്തിന്റെ പ്രത്യേകതയാണ് .