എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് വെയ്റ്റ് ലോസ് ചലഞ്ച് സന അബ്ദുല്‍കരീമും നൂര്‍ ഇബ്രാഹീമും ചാമ്പ്യന്മാര്‍
![](https://internationalmalayaly.com/wp-content/uploads/2025/02/expats-1120x747.jpg)
ദോഹ. എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് സംഘടിപ്പിച്ച നാലാമത് വെയ്റ്റ് ലോസ് ചലഞ്ചില്‍ വനിതാ വിഭാഗത്തില്‍ സന അബ്ദുല്‍കരീമും പുരുഷ വിഭാഗത്തില്‍ നൂര്‍ ഇബ്രാഹീമും ചാമ്പ്യന്മാരായി. ഹണിമോള്‍ തോമസ്, ഫാതിമത് ജസീല എന്നിവര്‍ വനിതാ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ മുഹമ്മദ് ആരിഫ് അബൂ ഹംദാന്‍ എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
നവമ്പറില്‍ സംഘടിപ്പിക്കപ്പെട്ട സര്‍വ്വീസ് കാര്‍ണിവലില്‍ വെച്ചാണ് മത്സരം ആരംഭിച്ചത്. 2 മാസം നീണ്ട് നിന്ന മത്സര കാലയളവില്‍ വിവിധ വിഷയങ്ങളില്‍ ബോധവതകരണ ക്ലാസുകള്‍, വ്യായാമ പരിശീലനം, ഡയറ്റീഷ്യന്റെ സേവനം തുടങ്ങിയവ മത്സരാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കിയിരുന്നു. വിവിധ സെഷനുകള്‍ക്ക് മുഹമ്മദ് അസ് ലം, ഷഫീഖ് മുഹമ്മദ്, സഹല നൗഷാദ്, ഫിദ അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാന ദാനം ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വച്ച് വിതരണം ചെയ്യും. ഫായിസ് തലശ്ശേരി, മുഹ്‌സിന്‍ ഓമശ്ശേരി, ഷിബിലി യൂസഫ് പാലക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
—